കണ്ണൂർ :- കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലേ പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു മാഹിയിൽ നിന്നും ഇറക്കിയ വിദേശ മദ്യം വിൽപ്പന നടത്തുന്നതിനിടയിൽ ബൈജു.കെ എന്ന കണ്ടൻ ബൈജുവിനെ ടൗൺ SI മാരായ ഷമീൽ, സവ്യസച്ചിയും യും സംഘവും അറെസ്റ്റ് ചെയ്തു. പഴയ സ്റ്റാൻഡ് കേന്ദ്രീകരിച്ചു മാഹി മദ്യം പെഗ്ഗ് ആക്കി വിൽപ്പന നടത്തുകയായിരുന്നു.
പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു സാമൂഹ്യ വിരുദ്ധ പ്രവർത്തനം വർധിച്ചു വരുന്നതായുള്ള വാർത്തകളെ തുടർന്ന് ടൗൺ ഇൻസ്‌പെക്ടർ സുഭാഷ് ബാബു കെ.സി യുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയതിന്റെ ഭഗമായിട്ടായിരുന്നു പരിശോധന. പ്രതി മുമ്പും അബ്കാരി കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇയാളെ കണ്ണൂർ jfcm 1 കോടതി റിമാൻഡ് ചെയ്തു.
അന്വേഷണസംഘത്തിൽ SI അജയൻ, SI സജീവൻ SCPO മാരായ രാഗേഷ് സുജിത്, രാജേഷ്. കെ.പി, നാസർ, വിനിൽ മോൻ,ഗിരീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു