തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ ട്രഷറിയിൽ ഇന്നും നാളെയും സ്വീകരിക്കും


തിരുവനന്തപുരം :- തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ ട്രഷറികളിൽ സ്വീകരിക്കുന്നത് രണ്ടുദിവസം കൂടി നീട്ടി. മാർച്ച്‌ 25 വരെ മാത്രമേ സ്വീകരിക്കൂവെന്നാണ് ആദ്യം തീരുമാനിച്ചത്. ഇനി മാർച്ച്‌ 27 വരെ ബില്ലുകൾ നൽകാം.

മാർച്ച്‌ 23 വരെ സമർപ്പിച്ച ബില്ലുകളാണ് മാറി നൽകിയത്. ശേഷിച്ചവ ക്യൂവിലേക്കും പണം ഇപ്പോൾ പിൻവലിക്കേണ്ടാത്തവ അതത് വകുപ്പുകളുടെ അക്കൗണ്ടിലേക്കും മാറ്റുകയായിരുന്നു. സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ബില്ലുകൾ സ്വീകരിക്കുന്നത് തിങ്കളാഴ്ച അവസാനിപ്പിച്ചു. തിങ്കളാഴ്ച എത്ര ബില്ലുകൾ എത്തിയാലും അതെല്ലാം സോഫ്റ്റ്വേറിൽ ഉൾപ്പെടുത്തുന്നതുവരെ ട്രഷറികൾ പ്രവർത്തിക്കാൻ നിർദേശം നൽകിയിരുന്നു.

Previous Post Next Post