KSRTC യിൽ ഡ്രൈവിങ് പരിശീലനം ; KSRTC ഡ്രൈവിങ് സ്കൂളുകൾ തുടങ്ങാൻ മന്ത്രിയുടെ നിർദ്ദേശം


തിരുവനന്തപുരം :- കുറഞ്ഞ ചെലവിൽ ഡ്രൈവിങ് പരിശീലനം നൽകുന്നതിന് കെ.എസ്.ആർ.ടി.സി യുടെ ചുമതലയിൽ ഡ്രൈവിങ് സ്കൂളുകൾ തുടങ്ങുന്നതിന് മന്ത്രി കെ.ബി ഗണേഷ്‌കുമാറിൻ്റെ നിർദേശം. ഇതിനുള്ള സാങ്കേതികപരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മാനേജിങ് ഡയറക്ടറോട് ആവശ്യപ്പെട്ടു.

ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള ഗ്രൗണ്ടുകൾ സ്ഥാപിക്കുന്നതിനെപ്പറ്റി ഡ്രൈവിങ് സ്കൂളുകളുമായി തർക്കം നിലനിൽക്കേയാണ് ഈ തീരുമാനം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കെ.എസ്.ആർ.ടി.സി യിലെ വിദഗ്‌ധരായ ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ച് പരിശീലനം നൽകും. അതതിടങ്ങളിൽത്തന്നെ ഡ്രൈവിങ് ടെസ്റ്റ് സംവിധാനവും ഒരുക്കും.

Previous Post Next Post