കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനത്തിൽ ഹുദവി കോഴ്സ്, ഹിഫ്ള് കോഴ്സ് എന്നിവക്കായി ഏപ്രിൽ 5 (റമദാൻ 25) വരെ ഓൺലൈനായി അപേക്ഷിക്കാം. എസ് കെ ഐ എം വി ബി മദ്രസ അഞ്ചാം ക്ലാസ് പാസായവരും 2024 മാർച്ച് 31ന് 10 വയസ്സ് തികയുകയും 12 വയസ്സ് കവിയാത്തവരുമായ ആൺകുട്ടികൾക്കാണ് അവസരം. ഏപ്രിൽ 17 നായിരിക്കും കോഴ്സിൽ ചേരാനുള്ള ഇൻറർവ്യൂ.
എസ് കെ ഐ എം വി ബി മദ്രസ മൂന്നാം ക്ലാസ് പാസായവരും 2024 മാർച്ച് 31ന് 9 വയസ്സ് കവിയാത്തവരുമായ ആൺകുട്ടികൾക്ക് ഹസനാത്ത് ഹിഫ്ളുൽ ഖുർആൻ കോളേജിലേക്കും ഏപ്രിൽ 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 9995391295, 9747544962 എന്നീ നമ്പറിൽ ബന്ധപ്പെടുക.