ദുബൈ :- ചെറിയ പെരുന്നാൾ ദിനത്തിൽ കോടിപ്പൊയിൽ നിവാസികൾ ദുബൈ റാഷിദിയ്യ പാർക്കിൽ ഒരുമിച്ച് കൂടി. മൻസൂർ സി.കെ, നിയാസ്.പി, ജാസിം ടി.വി, താജു പി.പി, ചന്ദ്രത്ത് മൊയ്‌ദു, സിദ്ധീഖ് ദാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ചായയും പലഹാരങ്ങളും വിതരണം ചെയ്തു. പെരുന്നാൾ ദിനത്തിൽ സൗഹൃദം പുതുക്കി നാട്ടുവർത്തമാനം പറഞ്ഞും കോടിപ്പൊയിൽ നിവാസികൾ ഒത്തു ചേർന്നപ്പോൾ ഇരട്ടി മധുരമായി.