മുസ്‌ലിം ലീഗ് കമ്പിൽ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഹാദ് പി.പിയെ ഫുട്ബോൾ എക്സലൻസി നൽകി അനുമോദിച്ചു


കമ്പിൽ :-  ഫുട്‌ബോളിലൂടെ യൂണിവേഴ്‌സിറ്റി തലങ്ങളിലേക്ക് വളർന്ന് നാടിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന മുഹാദ് പി.പി യെ മുസ്‌ലിം ലീഗ് കമ്പിൽ ശാഖ കമ്മിറ്റി ഫുട്ബോൾ എക്സലൻസി നൽകി അനുമോദിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച പെർഫോമൻസിനാണ് ഫുട്ബോൾ എക്‌സലൻസി സമ്മാനിച്ചത്.

സൈഫുദ്ധീൻ നാറാത്ത് മുഹാദ് പി.പി ക്ക്  എക്‌സലൻസി ഉപഹാരം നൽകി. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ കൗൺസിലർ മുജീബ് റഹ്മാൻ, മുസ്‌ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ കമ്പിൽ എന്നിവർ പങ്കെടുത്തു.

Previous Post Next Post