പാട്ടയം :- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ കമ്മറ്റിയുടെയും പാട്ടയം സ:അഴീക്കോടൻ സ്മാരക വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ശാസ്ത്ര സംവാദ സദസ്സിൻ്റെ മയ്യിൽ മേഖലാ തല ഉദ്ഘാടനം പാട്ടയത്ത് വെച്ച് നടന്നു. KSSP കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ.പി പ്രദീപൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. Dr. രമേശൻ കടൂർ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മറ്റി അംഗം കെ.സി പത്മനാഭൻ, മേഖല സെക്രട്ടറി കെ.കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എ.പി പ്രമോദ് സ്വാഗതം പറഞ്ഞു. എം.സുധീർ ബാബു ഗാനാലാപനം നടത്തി. തുടർന്ന് ജിനോ ജോസഫ് രചനയും സംവിധാനവും നിർവ്വഹിച്ച ലഘുനാടകം "ചോദ്യം" അരങ്ങേറി. സി.കെ അനൂപ് ലാൽ, പി.വി ഉണ്ണികൃഷ്ണൻ, സി.വിനോദ് മാസ്റ്റർ, പ്രശാന്തൻ, പ്രമീള സി.കെ, ആഞ്ചലീന എന്നിവർ ചേർന്ന് അവതരണം നടത്തി.