വാഹനങ്ങളുടെ പുകപരിശോധനയിൽ കർശന പരിഷ്കാരം


തിരുവനന്തപുരം :- പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ല. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോൾ വാഹനങ്ങളുടെ പുകപ രിശോധന പരിഷ്ക്കരിച്ച മാർച്ച് 17 മുതൽ 31 വരെ 91.15 ശതമാനം വാഹനങ്ങളാണ് വിജയിച്ചത്. 8.85 ശതമാനം പരാജയപ്പെട്ടു. പഴയ സംവിധാനത്തിൽ ആദ്യ രണ്ടാഴ്ച അഞ്ചുലക്ഷം വാഹനങ്ങൾ പരിശോധിച്ചപ്പോൾ 8128 എണ്ണമാണ് പരാജയപ്പെട്ടത്. മാർച്ച് 17-നുശേഷം പുതിയ രീതിയിൽ 4,11,862 വാഹനങ്ങൾ പരിശോധിച്ചപ്പോൾ പരാജയനിരക്ക് 35,574 ആയി.

പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ച് വീണ്ടു മെത്തിച്ചാൽ പുകപരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കും. പുക പരിശോധന പാസായില്ലെങ്കിൽ ഇൻഷുറൻസ് പരിരക്ഷ നഷ്ടമാകും. സർട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ 1500 രൂപ പിഴ നൽകേണ്ടിവരും.

Previous Post Next Post