കൊളച്ചേരി എ.പി സ്റ്റോർ മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ അരി വിതരണം ചെയ്തു


പള്ളിപ്പറമ്പ് :- കൊളച്ചേരി എ.പി സ്റ്റോർ മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ മുഹമ്മദലി ശിഹാബ് തങ്ങളുടെ വേർപാടിന് ശേഷം നടത്തി വരാറുള്ള നേരിയ അരി വിതരണം നടന്നു. ഉറുമ്പിയിൽ സിദ്ധിഖ് മസ്ജിദ് മഹല്ലിൽപ്പെട്ട മുഴുവൻ വീടുകളിലേക്കും അരി വിതരണം ചെയ്തു. ഹംസ മൗലവി പള്ളിപ്പറമ്പിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം നിർവഹിച്ചു.

വായനശാല പ്രസിഡന്റ് ഒ.കെ റഷീദ്, ജനറൽ സെക്രട്ടറി അന്തായി പി.പി ട്രഷറർ എൻ.കെ അബ്ദുൾ റഹ്മാൻ, ഉറുമ്പിയിൽ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം.കെ അബ്ദുള്ള സാഹിബ്‌, പള്ളിപ്പറമ്പ് ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി അബ്ദു, യൂസഫ് കുനിമൽ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post