തിരുവനന്തപുരം :- കെഎസ്ആർടിസിയിൽ മൂന്ന് ദിവസം കൊണ്ടു പിടിവീണത് മദ്യപിച്ച് ജോലിചെയ്ത 42 ജീവനക്കാർക്ക്. കൂടുതലും ഡ്രൈവർമാരാണ് പിടിയിലായത്. കണ്ടക്ടർമാർക്കു പുറമേ കോട്ടയം ഡിപ്പോയിൽ വർക്ഷോപ് എൻജിനീയർമാരും മദ്യപിച്ച് ജോലി ചെയ്തതിനു നടപടിക്ക് വിധേയരായി.
ഡിപ്പോകളിൽ രാവിലെ ഡ്യൂട്ടി തുടങ്ങും മുൻപ് ബ്രെത്തലൈസർ ഉപയോഗിച്ച് പരിശോധന നടത്താൻ മന്ത്രി കെ.ബി ഗണേഷ്‌കുമാർ നിർദേശിച്ചിരുന്നു. ആദ്യം 20 ബ്രത്തലൈസറാണ് വാങ്ങിയത്. 20 സ്ക്വാഡുകളെയും നിയോഗിച്ചു. ഇവരാണ് പരിശോധന നടത്തിയത്. ചങ്ങനാശേരിയിൽ സ്ക്വാഡ് പരിശോധിക്കാനെത്തിയപ്പോൾ മദ്യപിച്ചെത്തിയ മൂന്നുപേർ ഇറങ്ങിയോടി. സർവീസിനിടെ ബസ് ഡിപ്പോയിൽ നിർത്തിയിട്ട് മദ്യപിച്ച് തിരികെ വന്ന ഡ്രൈവറും പിടിയിലായി. ഒരു ഡിപ്പോയിൽ എട്ട് സർവീസുകളാണ് ജീവനക്കാർ മദ്യപിച്ചതിനെത്തുടർന്ന് മുടങ്ങിയത്