UGC നെറ്റ് ; മെയ്‌ 10 വരെ അപേക്ഷിക്കാം


കണ്ണൂർ :- 2024 ജൂൺ സെഷനിലെ യു.ജി.സി -നെറ്റ് (യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ-നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) വിജ്ഞാപനം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു. മേയ് 10 വരെ അപേക്ഷിക്കാം.

 നിശ്ചിത വിഷയങ്ങളിൽ ജെ.ആർ.എഫ് (ജൂനിയർ റിസർച്ച് ഫെലോഷിപ്പ്) ലഭിക്കാനും അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാനുമുള്ള അർഹത നിർണയ പരീക്ഷയായ യു.ജി.സി നെറ്റ് ഇനി മുതൽ, പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അർഹത നിർണയ പരീക്ഷ കൂടിയാണ്.

Previous Post Next Post