ഊർജ്ജ കിരൺ - 24 സമ്മർ ക്യാമ്പയിൻ നടത്തി


മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം, എനർജി മാനേജ്മെൻ്റ് , കേരള KSEB, സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം തായംപൊയിൽ എന്നിവയുടെ നേതൃത്വത്തിൽ ഊർജ്ജ കിരൺ - 24 സമ്മർ ക്യാമ്പയിൻ വേനൽക്കാലവും ഊർജ്ജ സംരക്ഷണത്തിൻ്റെ പ്രാധാന്യവും സംഘടിപ്പിച്ചു. 

KSEB അസിസ്റ്റൻ്റ് എഞ്ചിനീയർ എം.പ്രശാന്തൻ ഉദ്ഘാടനം ചെയ്തു  EMC RP വി.വി ഗോവിന്ദൻ ക്ലാസെടുത്തു. കെ.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ സ്വാഗതവും ശ്രീനിവാസൻ നന്ദിയും പറഞ്ഞു. പങ്കെടുത്ത മുഴുവൻ പേർക്കും LED ബൾബ് സൗജന്യമായി വിതരണം ചെയ്തു.



Previous Post Next Post