നൂഞ്ഞേരി മർകസുൽ ഹുദയിൽ നടക്കുന്ന പതിനഞ്ചാം വാർഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


നൂഞ്ഞേരി :- മെയ് 17, 18, 19 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി നൂഞ്ഞേരി മർകസുൽ ഹുദയിൽ നടക്കുന്ന പതിനഞ്ചാം വാർഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് ചേലേരിമുക്ക് മർകസുൽ ഹുദാ മദ്രസക്ക് സമീപം സംഘടിപ്പിച്ചു. 

കണ്ണൂർ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ മുസ്തഫ കെ.പി ക്ലാസിന് നേതൃത്വം വഹിച്ചു. നസീർ സഅദി കയ്യങ്കോട്, പി.കെ അഹ്മദ് സഖാഫി, ആർ.അബ്ദുസ്സമദ്  എന്നിവർ സംസാരിച്ചു.




Previous Post Next Post