വഖഫ് ബോര്‍ഡ് കണ്ണൂരില്‍ ക്യാമ്പ് സിറ്റിംഗ് ആരംഭിച്ചു

 



കണ്ണൂർ:-കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ജുഡീഷ്യല്‍ സിറ്റിംഗ് കൂടുതല്‍ കേന്ദ്രങ്ങളില്‍ നടത്തുന്നതിന്റെ ഭാഗമായി, കണ്ണൂര്‍ ഡിവിഷന്റെ പരിധിയില്‍ വരുന്ന കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ വഖ്ഫുകളുമായി ബന്ധപ്പെട്ട നിലവിലുളള കേസുകളുടെ വിചാരണക്ക് വേണ്ടി വഖഫ് ബോര്‍ഡ് ക്യാമ്പ് സിറ്റിംഗ് ആരംഭിച്ചു.ബോര്‍ഡ് സിറ്റിംഗ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം,തിരൂര്‍ എന്നിവിടങ്ങളിലും പുതിയതായി ക്യാമ്പ് സിറ്റിംഗ് ആരംഭിച്ചിട്ടുണ്ട്്.കണ്ണൂരില്‍ നടന്ന സിറ്റിംഗിന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍, ബോര്‍ഡ്്് മെമ്പര്‍മാരായ ശ്രീ.പി. ഉബൈദുളള എം.എല്‍.എ,അഡ്വ. എം ഷറഫുദ്ദീന്‍, അഡ്വ. പി.വി സൈനുദ്ധീൻ, പ്രൊഫ.പ്രൊഫ.കെ.എം.എ റഹീം ,  റസിയ ഇബ്രാഹിം നേതൃത്വം നല്‍കി.സിറ്റിംഗില്‍ 37 കേസുകള്‍ പരിഗണനക്ക്് എടുത്തു.എല്ലാ മാസവും കണ്ണൂര്‍ ക്യാമ്പ് സിറ്റിംഗ്് ഉണ്ടായിരിക്കുന്നതുമാണ്.

Previous Post Next Post