കണ്ണൂർ:-ജില്ലയിലെ ഫിഷറീസ് ഹാർബർ പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും കൊതുക് ജന്യ രോഗങ്ങൾക്ക് പ്രതിരോധിക്കാൻ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യവകുപ്പ്, ഫിഷറീസ് വകുപ്പ്, ഹാർബർ എൻജിനീയറിങ് വകുപ്പ്, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ്, കണ്ണൂർ കോർപ്പറേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ഡെങ്കിപ്പനി വാരാചരണത്തിന്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്
“സാമൂഹ്യ പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം” എന്നുള്ളതായിരുന്നു ഈ വര്‍ഷത്തെ ഡെങ്കിപ്പനി വാരാചരണ സന്ദേശം.
ജില്ലാതലത്തിൽ നടന്ന ഉറവിട നശീകരണ ക്യാമ്പയിന്‍ ആയിക്കര മാപ്പിള ബേ ഫിഷിങ് ഹാർബറിൽ ഡെപ്യൂട്ടി ഡി എം ഒ ഡോ കെ സി സച്ചിന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ പി കെ അനിൽകുമാർ ഡെങ്കി വാരാചരണ സന്ദേശം നല്‍കി. സി ജെ ചാക്കോ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഫിഷറീസ്
ഡെപ്യൂട്ടി ഡയറക്ടർ സി കെ ഷൈനി, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസി എക്സി എഞ്ചിനീയര്‍ കെ രൂപേഷ്, ബൈജു, സുനിൽ ദത്തൻ, മോഹനന്‍, സി പി രമേശന്‍ എന്നിവര്‍ പങ്കെടുത്തു