കരിപ്പൂർ :- കോഴിക്കോട് വിമാനത്താവളം വഴി 166 തീർഥാടകരുടെ ആദ്യസംഘം പുണ്യഭൂമിയിലേക്കു പുറപ്പെട്ടതോടെ സംസ്‌ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ കേരളത്തിൽനിന്നുള്ള ഹജ് യാത്രയ്ക്കു തുടക്കമായി. 86 പുരുഷന്മാരും 80 സ്ത്രീകളും ഉൾപ്പെടുന്ന ആദ്യസംഘമാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ജിദ്ദയിലേക്കു പുറപ്പെട്ടത്.
ഇന്ന് 2 വിമാനങ്ങൾകൂടി 166 വീതം തീർഥാടകരുമായി ജിദ്ദയിലേക്കു പുറപ്പെടും. കരിപൂർ ഹജ് ഹൗസിൽ ഒരുക്കിയ ഹജ് ക്യാംപ് മന്ത്രി വി.അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ നിന്ന് ജൂൺ ഒന്നിനു ഹജ് യാത്ര ആരംഭിക്കും.