ചേലേരി :- "ഒരുമയുടെ പുഞ്ചിരി" എന്ന പേരിൽ മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന ബാലോത്സവം നാളെ മെയ് 29 ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് ചേലേരിമുക്ക് അലിഫ് സെന്റർ ഗ്രൗണ്ടിൽ നടക്കും.
സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ വൈവിധ്യമാർന്ന മത്സരങ്ങൾ നടക്കും. ചൈൽഡ് ട്രെയിനർ ഖദീജ മുക്കണ്ണി പരിപാടി ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.