ചേലേരി :- വെൽഫെയർ പാർട്ടി നൂഞ്ഞേരി, ചേലേരി സെൻട്രൽ, കാരയാപ്പ് വാർഡ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഈ വാർഡുകളിൽ നിന്നും ഈ വർഷത്തെ എസ് എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വിജയികളായവരെ അനുമോദിച്ചുകൊണ്ടുള്ള വിജയാഘോഷം പരിപാടി നാളെ മെയ് 12 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ചേലേരിമുക്ക് ടൗണിലെ അലിഫ് ഓഡിറ്റോറിയത്തിൽ നടക്കും.
വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം.വി യുടെ അദ്യക്ഷതയിൽ ഡോ :നസ്റീന ഇല്യാസ് പരിപാടി ഉദ്ഘാടനം ചെയ്യും. യൂണിവേഴ്സിറ്റി ടോപ്പർ സ്ഥാനം നേടിയ റിൻസ ഷെറിനെ പരിപാടിയിൽ അനുമോദിക്കും. കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക എം.ഖദീജ സംസാരിക്കും. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും.