കണ്ണൂർ:-വളപട്ടണം കീരിയാട് വഴി കണ്ണൂർ ഭാഗത്തെക്ക് റൂട്ട് മാറ്റി പോകുന്ന ബസ്സുകൾ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു നിർത്തി മുന്നറിയിപ്പ് നൽകി വിട്ടു.
ഇടുങ്ങിയ റോഡിൽ കൂടി പുതിയതെരു ബ്ലോക്ക് ഒഴിവാക്കി കിട്ടുവാനാണ് ബസ്സുകൾ ഇത് വഴി പോലീസിൻ്റെയൊ RTO യുടെ അനുമതി ഇല്ലാതെ മരണപ്പാച്ചിൽ നടത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വളപട്ടണത്തെ സാമുഹ്യ പ്രവർത്തകൻ കെ സി സലിം ഇതിന് മുൻപ് പോലീസിലും RTO യിലും പരാതി നല്കിയങ്കിലും നടപടി ഉണ്ടായിരുന്നില്ല.