മാണിയൂർ:-സെറിബ്രൽ പാൾസി ബാധിതനായ ജസീറിന്റെ വിജയത്തിന് തിളക്കമേറെ. വേശാലയിലെ മൊയ്തു-മുനീറ ദമ്പതികൾക്ക് ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് മക്കളിലൊരാളായ ജസീർ ജന്മനാ കൈകാലുകൾക്ക് സ്വാധീനമില്ലാതാകുന്ന സെറിബ്രൽ പാൾസി രോഗബാധിതനായിരുന്നു.
ഈ പ്രതിസന്ധിക്കിടയിലും തന്റെ ശാരീരിക വേദനകളെ കീഴടക്കി പ്ലസ്‌ടു കോമേഴ്സ് പരീക്ഷയിലാണ് ജസീർ മിന്നും വിജയം നേടിയത്. രണ്ട് എ പ്ലസും നാല് ബി പ്ലസുമാണ് നേടിയത്.കൊവിഡ് സമയത്ത് സ്‌കൂളിൽ പോകാതെ വീട്ടിൽ ഇരുന്ന് പഠിച്ച് എസ് എസ് എൽ സി പരീക്ഷ യെഴുതി അഞ്ച് എ പ്ലസോടെ ജസീർ പത്തരമാറ്റിൻ്റെ വിജയം നേടിയിരുന്നു.
സോഫ്റ്റ്‌വെയർ ഡെവലപ്പ്മെൻ്റിലുംകഴിവ് തെളിയിച്ച് ജസീറിന് സോഫ്റ്റ എൻജിനീയറാകാനാ ണ് ആഗ്രഹം. ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകരും കുടുംബക്കാരും മികച്ച പി ന്തുണയാണ് നൽകുന്നത്. ജസീം, ജസീൽ, ജസ നസ്റിൻ എന്നിവർ സഹോ ദരങ്ങളാണ്.