ദാലിൽ മുനവ്വിറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസയിൽ ചന്ദ്രിക ദിനപത്രം "നൂറുൽ മആരിഫ്" പദ്ധതിക്ക് തുടക്കമായി


കൊളച്ചേരി :- മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന 'ചന്ദ്രിക നൂറുൽ മആരിഫ്' പദ്ധതിക്ക് ദാലിൽ മുനവ്വിറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്റസയിൽ തുടക്കമായി. ദാലിൽ മഹല്ല് പ്രസിഡന്റ്‌ യു.കെ അബ്ദുൽ ഖാദർ മദ്രസ SKSBV ട്രഷറർ മുഹമ്മദ്‌ ശാന് ചന്ദ്രിക കൈമാറി നിർവഹിച്ചു. മുസ്‌ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി എ. പി നൂറുദ്ധീൻ ചന്ദ്രിക പത്രത്തെ പരിചയപ്പെടുത്തി. 

ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ അഷ്‌റഫ്‌.ഒ, മഹല്ല് ഖത്തീബ് സിയാദ് ഫൈസി, ശാദുലി ദാലിൽ, ഖാലിദ്.കെ, ആസിഫ്.സി, സദർ മുഅല്ലിം അഷ്‌റഫ്‌ മൗലവി നമ്പ്രം, മദ്രസ അധ്യാപകരായ അബ്ദുൽ അസീസ്‌ ഉസ്താദ്, മുഹമ്മദ് ഹാദിൽ നിസാമി തുടങ്ങിയവർ പങ്കെടുത്തു. ദുബൈ കെ എം സി സി തളിപ്പറമ്പ മണ്ഡലം വൈസ് പ്രസിഡന്റ്‌ അഹമ്മദ് കമ്പിൽ ആണ് ഒരു വർഷത്തേക്കുള്ള ചന്ദ്രിക ദിനപത്രങ്ങൾ സ്പോൺസർ ചെയ്തത്.

Previous Post Next Post