കണ്ണൂർ :- സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിൽ. 92.8 മില്ലിമീറ്റർ മഴയാണ് തിങ്കളാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ ലഭിച്ചത്. ഇന്ത്യ മീറ്റിയറോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ കണക്കുപ്രകാരമാണിത്. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ, ഇരിക്കൂർ സ്റ്റേഷൻ പരിധികളിലാണ് (92.8 മി.മീ).
മേയ് 30 മുതൽ ജൂൺ അഞ്ചുവരെ ജില്ലയിലും മാഹിയിലും താരതമ്യേന മഴ കുറവായിരുന്നു. 12 വരെ ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. ജൂൺ 13-ന് മഞ്ഞ മുന്നറിയിപ്പാണ്.