ജിദ്ദ :- ഹജ്ജ് തീർഥാടകർക്ക് സ്വന്തം രാജ്യത്തെ എ.ടി.എം കാർഡുകൾ ഉപയോഗിക്കാൻ അനുമതി. ഇതാദ്യമായാണ് സൗദി അറേബ്യ ഇത്തരത്തിൽ അനുമതി നൽകുന്നത്. സൗദി സെൻട്രൽ ബാങ്കാണ് പദ്ധതി പ്രഖ്യാപിച്ചത്.
വിസ, മാസ്റ്റർ കാർഡ്, യൂണിയൻ പേ, ഡിസ്കവർ, അമേരിക്കൻ എക്സ്പ്രസ്, ഗൾഫ് പേമെന്റ് നെറ്റ്‌വർക്ക് ആഫാഖ് തുടങ്ങിയ കാർഡുകൾ സൗദിയിൽ ഉപയോഗിക്കാം. സൗദിയുടെ ദേശീയ പേമെന്റ് സംവിധാനമായ മദയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.