തലശ്ശേരി-മാഹി ബൈപ്പാസിൽ ടോൾ കൂട്ടി


കണ്ണൂർ :- തലശ്ശേരി-മാഹി ബൈപ്പാസിൽ ടോൾ ദേശീയപാത അതോറിറ്റി കൂട്ടി. കാർ, ജീപ്പ്, വാൻ, എൽ.എം.വി വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്കുള്ള തുക 65-ൽ നിന്ന് 75 രൂപയാക്കി. ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് 100ൽ നിന്ന് 110 രൂപയായി. ഈ വാഹനങ്ങൾക്കുള്ള പ്രതിമാസനിരക്ക് (50 യാത്രകൾക്ക്) 2,195 രൂപയിൽ നിന്ന് 2,440 രൂപയാക്കി. 

ഈ വാഹനങ്ങളിൽ ജില്ലയ്ക്കകത്ത് രജിസ്റ്റർ ചെയ്ത വ്യാവസായിക വാഹനങ്ങളുടെ യാത്രാനിരക്കിൽ മാറ്റമില്ല. 35 രൂപ തന്നെയാണ് നിരക്ക്. ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമസ്ഥർക്കുള്ള പ്രതിമാസ നിരക്ക് 330 രൂപയിൽ നിന്ന് 340 രൂപയാക്കി ഉയർത്തി.

Previous Post Next Post