ആണവായുധ ശേഖരങ്ങളിൽ ഇന്ത്യ ആറാംസ്ഥാനത്ത്


ന്യൂഡൽഹി :- ആണവായുധശേഖരങ്ങ ളുടെ പട്ടികയിൽ ഇന്ത്യ ആറാംസ്ഥാനത്തെന്ന് സ്‌റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഐ .പി.ആർ.ഐ) റിപ്പോർട്ട്. പാകിസ്താൻ ഏഴാം സ്ഥാനത്തും ഇസ്രയേൽ, ഉത്തര കൊറിയ രാജ്യങ്ങൾ എട്ട്, ഒമ്പത് സ്ഥാനങ്ങളിലുമാണ്.

2023 ജനുവരിയിലെ കണക്കുകളനുസരിച്ച് ഇന്ത്യയുടെ കൈവശം 172 ആണവായുധ ശേഖരങ്ങളും പാകിസ്താന് 170 ആണവായുധ ശേഖരങ്ങളുമുണ്ടെന്നാണ് കണക്കുകൾ. എന്നാൽ, ഒമ്പത് ആണവായുധ രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതുള്ള ചൈനയാണ് അതിവേഗം ആണവായുധ ശേഖരങ്ങൾ വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Previous Post Next Post