ചേലേരി :- ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി , +2 വിദ്യാർത്ഥികളേയും യു.എസ്.എസ്, എൽ. എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. കൊളച്ചരി സഹകരണ ബേങ്ക് ഹാളിൽ നടന്ന ചടങ്ങ് കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ അഡ്വക്കറ്റ് ടി ഒ .മോഹനൻ ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് ഉപഹാരം സമർപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് സി.കെ ജനാർദ്ദനൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.
കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം ഭാരവാഹികളായ പി.കെ. രഘുനാഥൻ, ദാമോദരൻ കൊയിലേരിയൻ, ഇ. അശോകൻ, ടി .വി .മഞ്ജുള , എം. സി. സന്തോഷ് കുമാർ, കെ. ഭാസ്കരൻ, എം.സി അഖിലേഷ് കുമാർ, കെ. സതീല എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.