പാമ്പുരുത്തി:-രോഗം കൊണ്ടും മറ്റു ആരോഗ്യ ബുദ്ധിമുട്ടുകൾ കൊണ്ടും പ്രയാസപ്പെടുന്നവർക്ക് ഒരു കൈത്താങ്ങായി മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിനുവേണ്ടി ന്യൂ മജിലിസ് ടീം പാമ്പുരുത്തി മെഡികെയർ സെന്റർ ആരംഭിച്ചു, ഹനീഫ ഫൈസിയുടെ പ്രാർത്ഥനയോടുകൂടി ന്യൂ മജിലിസ് പ്രസിഡന്റ് വി കെ അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട് എം ആദം ഹാജി ഉദ്ഘാടനവും ചെയ്തു പാമ്പുരുത്തി മഹല്ല് ഖത്തീബ് ശിഹാബുദ്ദീൻ ദാരിമി ക്ലബ്ബ് അംഗങ്ങൾക്ക് വീൽചെയർ കൈമാറി, കണ്ണൂർ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ മുസ്തഫ കെ പി വാർഡ് മെമ്പർ കെ പി അബ്ദുൽസലാം ശിഹാബ് തങ്ങൾറിലീഫ് സെൽ സെക്രട്ടറി എൻ പി റിയാസ്, ഡ്രോപ്‌സ് ചാരിറ്റബിൾ ട്രസ്റ്റ്സെക്രട്ടറി സിദ്ദീഖ് പാലങ്ങാട് മുസ്ലിം യൂത്ത് ലീഗ് ശാഖാ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കെ സി,മൻസൂർ കെ പി ( ദുൽദുൽ ഫ്രണ്ട്സ് ) ഷംസീർ കണ്ണൂർ എന്നിവർ സംസാരിച്ചു വിവിധ രാഷ്ട്രീയ സാംസ്കാരിക മേഖലയിലുള്ളവർ സന്നിഹിതരായിരുന്നു
അൽഫ അബൂബക്കർ സ്വാഗതവും ന്യൂ മജിലിസ് ട്രഷറർ പി പി അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.