തളിപ്പറമ്പ് :- കമ്പനിയിൽ പങ്കാളിത്തം നൽകാമെന്ന് പറഞ്ഞ് 12.50 ലക്ഷം രൂപ വാങ്ങി റിട്ട.സൈനിക ഉദ്യോഗസ്ഥയെ വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ കേസെടുത്തു. കന്യാകുമാരി മേൽപാള ഗ്രീഷ്‌മത്തിൽ റിട്ട ലഫ്റ്റനന്റ് കേണൽ എസ്.ഗിരിജാകുമാരിയുടെ പരാതിയിലാണ് കണ്ണൂർ ബർണശേരിയിലെ രാജേഷ് നമ്പ്യാർ, വിഗ്നേഷ്, കക്കാട് സി.കെ ജിതിൻ പ്രകാശ് എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ഇവരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന എഎംഎസ്എച്ച്‌ഇ ടെക്നോളജി എന്ന കമ്പനിയിൽ പങ്കാളിത്തം നൽകാമെന്ന് പറഞ്ഞ് 2021ൽ 12.50 ലക്ഷം രൂപ ഗിരിജാ കുമാരിയിൽ നിന്ന് വാങ്ങിയെന്നു പരാതിയിൽ പറയുന്നു. എന്നാൽ കമ്പനി തുടങ്ങുകയോ പണം തിരിച്ച് നൽകുകയോ ചെയ്‌തില്ലെന്ന് ആരോപിച്ച് അവർ കണ്ണൂർ റൂറൽ എസ്പിയ്ക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.