കണ്ണൂർ :- പീപ്പിൾസ് ഫൗണ്ടേഷൻ കണ്ണൂർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ സംരംഭം തുടങ്ങുവാൻ ഉദ്ദേശിക്കുന്നവർക്കും നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്ക് അവ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ച് ജൂലായ് 14 നു ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ച വരെ കണ്ണൂർ യൂണിറ്റി സെന്ററിൽ സംരഭകത്വ പരിശീലന പരിപാടി നടത്തുന്നു .
മമ്പാട് എം.ഇ.എസ് കോളേജ് ഫാക്കൽറ്റിയും സിജി, പീപ്പിൾസ് ഫൌണ്ടേഷൻ,റിസോർസ് പേഴ്സണുമായ ജയഫർ അലി ആലിച്ചെത്ത് , കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ജീനു ജോൺ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7012333160 എന്ന നമ്പറിൽ വിളിച്ചോ വാട്സപ്പ് വഴിയോ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് പീപ്പിൾസ് ഫൌണ്ടേഷൻ ജില്ലാ കോ ഓഡിനേറ്റർ സി.പി. അബ്ദുൽജബ്ബാർ അറിയിച്ചു.