മലപ്പുറം :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവരുടെ മടക്കയാത്ര തിങ്കളാഴ്ച തുടങ്ങും. കേരളത്തിൽ നിന്ന് ഇത്തവണ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നാണ് ഹാജിമാർ യാത്രതിരിച്ചത്. ഇതിൽ കരിപ്പൂരിൽ നിന്നുപോയ ഹാജിമാരാണ് തിങ്കളാഴ്ചയെത്തുന്നത്. മദീനയിൽ നിന്നാണ് ഹാജിമാരുടെ മടക്കയാത്ര.
കോഴിക്കോട്ടേക്കുള്ള ആദ്യവിമാനം എയർ ഇന്ത്യ എക്സ്പ്രസിന്റേതാണ്. ഇത് വൈകീട്ട് 3.25-ന് കരിപ്പൂരിലെത്തും. 166 ഹാജിമാരാണ് ഇതിലുണ്ടാകുക. രണ്ടാമത്തെ സർവീസ് രാത്രി 8.25-നും എത്തും.കൊച്ചിയിലേക്കും കണ്ണൂരിലേക്കുമുള്ള മടക്കയാത്ര 10-നാണ് . തുടങ്ങുക. സൗദി എയർലൈൻ സാണ് കൊച്ചിയിലും കണ്ണൂരിലും സർവീസ് നടത്തുന്നത്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം 10-ന് രാവിലെ 10.35-നും കണ്ണൂരിലേക്കുള്ള ആദ്യ സർവീസ് ഉച്ചയ്ക്ക് 12നുമെത്തും.