ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച അലിഫ് അറബിക് ക്ലബ് പുരസ്‌കാരം നേടി ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ


ചട്ടുകപ്പാറ :- തളിപ്പറമ്പ് സൗത്ത് ഉപജില്ല 2023 - 24 അധ്യായന വർഷത്തെ മികച്ച അലിഫ് അറബിക് ക്ലബിനുള്ള ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ .മയ്യിൽ ബി ആർ സി തളിപ്പറമ്പ് സൗത്ത് ഉപജില്ല അറബിക് അധ്യാപക കോപ്ലക്സ് നേതൃത്വത്തിൽ നടന്ന ഏകദിന ശിൽപശാലയിൽ ബിപിസി ഗോവിന്ദൻ എടാടത്തിൽ നിന്നും സഫീന ടീച്ചർ പുരസ്കാരം ഏറ്റുവാങ്ങി.

എഇഒ ജാൻസി ജോർജ് ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു .ഐ എം ഇ കണ്ണൂർ കെ എ മുജീബുള്ള അധ്യക്ഷനായി. അനീസ് പമ്പുരുത്തി , ഷുക്കൂർ കണ്ടക്കൈ ,പി.കെ നാസർ അഷ്റഫ് കോളാരി, ഹബീബ്, എസ്.വി മജീദ്, സുബൈർ തോട്ടിക്കൽ പി.കെ നൗഫൽ എന്നിവർ സംസാരിച്ചു.

Previous Post Next Post