കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2023 -2024 വാർഷിക പദ്ധതിയിൽപ്പെടുത്തി ഉൾനാടൻ മത്സ്യ തൊഴിലാളികൾക്കുള്ള സ്കൂട്ടറും ഐസ് ബോക്സും വിതരണം ചെയ്തു. ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജ്മ അദ്ധ്യക്ഷത വഹിച്ചു.
എൽ.നിസാർ , കെ.ബാലസുബ്രഹ്മണ്യൻ , കെ.വി അസ്മ , കെ.പി അബ്ദുൾസലാം, കെ.പി നാരയണൻ ,ഇ.കെ അജിത, വി.വി ഗീത എന്നിവർ സാംസാരിച്ചു. ഫിഷറീസ് ഓഫീസർ അലീന ജോസ് സ്വാഗതവും പഞ്ചയത്ത് സെക്രട്ടറി ബി.അഭയൻ നന്ദിയും പറഞ്ഞു.