കുറ്റ്യാട്ടൂർ :- മികവിനുള്ള അംഗീകാരമായി തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ എൽ.പി വിഭാഗത്തിൽ മികച്ച അലീഫ് അറബിക് ക്ലബിനുള്ള പുരസ്കാരം കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂളിന്. മയ്യിൽ ബിആർസിയിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ല അറബിക് അധ്യാപക കോപ്ലക്സ് നേതൃത്വത്തിൽ നടന്ന ഏകദിന ശിൽപശാലയിൽ വച്ച് എഇഒ ജാൻസി ജോണിൽ നിന്നും കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂൾ അധ്യാപിക എം.കെ ഷമീറ പുരസ്കാരം ഏറ്റുവാങ്ങി. ബിപിസി ഗോവിന്ദൻ എടാടത്തിൽ മുഖ്യാതിഥിയായി.
ഐഎംഇ കണ്ണൂർ കെ.എ മുജീബുള്ള അധ്യക്ഷത വഹിച്ചു. കോപ്ലക്സ് സെക്രട്ടറി അനീസ് പാമ്പുരുത്തി, അധ്യാപകരായ ഷുക്കൂർ കണ്ടക്കൈ, പി.കെ നാസൽ, അഷ്റഫ് കോളാരി, ഹബീബ്, പി.കെ നൗഫൽ, സുബൈർ തോട്ടിക്കൽ, എസ്.വി.മജിദ് എന്നിവർ സംസാരിച്ചു. മികവിന് അർഹാരായ മറ്റ് വിദ്യാലയങ്ങൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വച്ച് എഇഒ സമ്മാനിച്ചു.