മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വായനക്കാരുടെ സംഗമം സംഘടിപ്പിച്ചു. എഴുത്തുകാരി ജിസ ജോസ് ഉദ്ഘാടനം ചെയ്തു. വി.വി പ്രിയ അതിഥിയെ പരിചയപ്പെടുത്തി. 'പെൺവായന' മെയ് മാസ വിജയികൾക്ക് ജിസ ജോസ് ഉപഹാരം നൽകി.
വിദ്യാർത്ഥികൾക്കായി നടത്തിയ 'അവധിക്കാലത്ത് എത്ര പുസ്തകം വായിക്കും ?' ചലഞ്ച് വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. കെ.സി ശ്രീനിവാസൻ അധ്യക്ഷനായി. സി.വി ഹരീഷ് കുമാർ, പി.പി സതീഷ് കുമാർ എന്നിവർ സംസാരിച്ചു.