ശ്രീകണ്ടപുരം:-ഇന്നലെ നിധിയെന്ന് കരുതുന്ന വസ്‌തുക്കൾ കണ്ടെത്തിയ ചെങ്ങളായിൽ നിന്ന് വീണ്ടും സ്വർണ മുത്തുകളും വെള്ളി നാണയങ്ങളും കണ്ടെത്തി.തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നാല് വെള്ളി നാണയങ്ങളും രണ്ട് സ്വർണ മുത്തുകളും ലഭിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി നിർമിക്കുന്നതിന് ഇടയിലാണ് ഇവ കണ്ടെത്തിയത്. നാണയങ്ങളിൽ അറബി അക്കങ്ങളും അക്ഷരങ്ങളും എഴുതിയിട്ടുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.ഇന്നലെ നിധി കണ്ടെത്തിയ സ്ഥലത്ത് നിന്നാണ് ഇവയും ലഭിച്ചത്. നാണയങ്ങൾ പൊലീസിന് കൈമാറുമെന്ന് ഇവർ പറഞ്ഞു.
ഇന്നലെ മഴക്കുഴി എടുക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത്. ഇവ പൊലീസ് കോടതിയിൽ ഹാജരാക്കി. സ്വർണ ലോക്കറ്റുകൾ, പതക്കങ്ങൾ, മോതിരങ്ങൾ എന്നിവയാണ് പാത്രത്തിൽ ഉണ്ടായിരുന്നത്.ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി സർക്കാർ എൽ പി സ്‌കൂളിന്റെ അടുത്തുള്ള സ്വകാര്യ ഭൂമിയിൽ പണി എടുക്കവെയാണ് ഇവ ലഭിച്ചത്.