ചട്ടുകപ്പാറ :- DYFI മയ്യിൽ ബ്ലോക്ക് കമ്മറ്റി ആഗസ്ത് 15 ന് തൊഴിലില്ലായ്മക്കെതിരെ ചട്ടുകപ്പാറയിൽ സംഘടിപ്പിക്കുന്ന ഫൈറ്റ് ഇൻ സ്ട്രീറ്റ് വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടകസമിതി രൂപീകരിച്ചു. DYFI മുൻ ജില്ലാ കമ്മറ്റി അംഗം എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. DYFl ബ്ലോക്ക് പ്രസിഡണ്ട് കെ.സി. ജിതിൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാകമ്മറ്റി അംഗം മിഥുൻ കണ്ടക്കൈ , കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. DYFl ബ്ലോക്ക് സെക്രട്ടറി റെനിൽ നമ്പ്രം സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
ചെയർമാൻ - കെ.പ്രിയേഷ് കുമാർ
വൈസ് ചെയർമാൻ - എം.പി പങ്കജാക്ഷൻ
കൺവീനർ - സി.നിജിലേഷ്
ജോ: കൺവീനർ - സി.സംനേഷ്