മയ്യിൽ:- കെ എസ് എസ് പി എ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പും SSLC, +2 പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടത്തി. ഒപ്പം കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ സാഹിത്യകാരൻ ഡോ. ശ്യാംകൃഷ്ണനെ ആദരിച്ചു.
ശ്രീമതി ഇ.കെ ഭാരതി ടീച്ചറുടെ മനോഹരമായ ഹാൻ്റ് എബ്രായിഡറി വർക്കുകളുടെ ചിത്ര പ്രദർശനവും അനുമോദനവും നടത്തി. ചിത്ര പ്രദർശനത്തിൻ്റെ ഉദ്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് നിർവ്വഹിച്ചു.
വരവേൽപ്പ് സമ്മേളനത്തിൻ്റെ ഉദ്ഘാടനം KSSPA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രവീന്ദ്രൻ കോയ്യോടൻ നിർവ്വഹിച്ചു. പ്രസിഡൻ്റ് എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
SSLC,+2 പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികൾക്കുള്ള മൊമെൻ്റോ സംസ്ഥാന കമ്മിറ്റി അംഗം ഇ ബാലകൃഷ്ണൻ നൽകി.ജില്ലാ സെക്രറി കെ.സി രാജൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിന് ആശംസ നേർന്നു കൊണ്ട് ജില്ലാ വനിതാ ഫോറം പ്രസിഡന്റ് വി ലളിതടീച്ചർ ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ എം പി കുഞ്ഞിമൊയ്തീൻ , സി.ശ്രീധരൻ മാസ്റ്റർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ സി രമണിടീച്ചർ, മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടി, സംസ്ഥാന കൗൺസിലർമാരായ സി വാസു മാസ്റ്റർ, പി കെ പ്രഭാകരൻ, കെ.പി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പുതിയ അംഗങ്ങളെ പ്രതിനിധീകരിച്ച് എ.പി രാജീവ് പ്രസംഗിച്ചു. അവശരായ പെൻഷൻകാരെ സാഹായിക്കാനുള്ള വെൽഫെയർ ഫണ്ടിലേക്കുള്ള നിക്ഷേപം സി എം പ്രസീത ടീച്ചറിൽ നിന്നും,കെ ബാലകൃഷ്ണൻ മാസ്റ്ററിൽ നിന്നും ഏറ്റുവാങ്ങി.സെക്രട്ടറി പി.പി അബ്ദുൾസലാം സ്വാഗതവും ട്രഷറർ കെ മുരളീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.