ഷിരൂർ :- കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിനു സമീപം ജീർണിച്ച മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചൽ ഉണ്ടായ സ്ഥലത്തുനിന്നും 55 കിലോമീറ്റർ അകലെ ഹോന്നാവാലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ ആരുടെ മൃതദേഹമാണെന്ന് വ്യക്തമല്ല. മൃതദേഹം അർജുന്റേതല്ല മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.
കാലിൽ വല കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസിയാണ് മൃതദേഹം കണ്ടെത്തിയതായി അറിയിച്ചത്. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.