നൂഞ്ഞേരി :- നൂഞ്ഞേരി മഹല്ല് മുസ്ലിം ജമാഅത്തിന്റെ കീഴിൽ നടന്നുവരുന്ന ഹിദായത്തു ത്വലബ ദർസിൽ വർഷം തോറും നടത്തിവരാറുള്ള മുഹർറം പുതുവത്സരപ്പുലരി പരിപാടിക്ക് നൂഞ്ഞേരിയിൽ സമാപനമായി. ഉസ്താദ് എ.കെ അബ്ദുൽ ബാഖി ഉദ്ഘാടനം ചെയ്തു. നൂഞ്ഞേരി മഹല്ല് മുതവല്ലി വി.പി അബ്ദു സമദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. തർബിയ സംഗമവും, മുത അല്ലിമീങ്ങളുടെ ഫാമിലി ഗാതറിങ്ങും, തുടർന്ന് ഹിമായത്തു ത്വലബ സംഗമവും (ഹിദായത്തു ത്വലബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ) ദർസ് വിദ്യാർത്ഥികളുടെ കലാവിരുന്നും നടന്നു.
സമസ്ത കണ്ണൂർ ജില്ല മുശാവറ അംഗമായ ഉസ്താദ് മുഹമ്മദ് അശ്റഫ് അൽ ഖാസിമി ഉസ്താദിനെയും, ദീർഘകാല സേവനം അനുഷ്ഠിച്ച് മാതൃകയായ ഇബ്രാഹിം മൗലവി ഉസ്താദിനെയും, തർബിയ കോഴ്സിന്റെ ഭാഗമായി രൂപീകൃതമായ മയ്യിത്ത് പരിപാലന സമിതിയേയും ആദരിച്ചു. തർബിയ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും റാങ്ക് ജേതാക്കൾക്കുള്ള സ്വർണ്ണ മെഡൽ അവാർഡ് ദാനവും നടന്നു.
ഉസ്താദ് ഇ.കെ അഹ്മദ് ബാഖവി, അഡ്വ:അബ്ദുൽ കരീം ചേലേരി, കെ.ശാഹുൽ ഹമീദ്, ഹാഷിം അസ്ഹരി, അബ്ദു റസാഖ് മിസ്താഹി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഉസ്താദ് യൂസുഫ് ഫൈസി സ്വാഗതം പറഞ്ഞു. മദ്ഹുന്നബി സദസ്സിനും വയനാടിൽ ദുരിതമനുഭവിക്കുന്നവർക്കും വേണ്ടിയുള്ള ഉസ്താദ് മുഹമ്മദ് അഷ്റഫ് അൽ ഖാസിമിയുടെ പ്രത്യേക പ്രാർത്ഥനയോടു കൂടി പരിപാടിക്ക് സമാപനം കുറിച്ചു.