പി.എസ്.സി മാതൃകാ പരീക്ഷയും ഗൈഡൻസ് ക്ലാസും നടത്തി

 



കണ്ണാടിപ്പറമ്പ്:- ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൻ്റെ ആഭിമുഖ്യത്തിൽ ഹസനാത്ത് അക്കാദമിയുടെ കീഴിൽ ഉദ്യോഗാർഥികൾക്കായി പി.എസ്.സി(ക്ലാർക്ക്) മാതൃകാപരീക്ഷയും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ഡിഗ്രി തലത്തിൽ പഠിക്കുന്നവർക്കും പഠനം കഴിഞ്ഞവർക്കും വേണ്ടി നടത്തിയ ക്ലാസിന് നിഷാദ് മുഹമ്മദ് ചാലാട് നേതൃത്വം വഹിച്ചു. ശ്രീശൻ, സി.എൻ അബ്ദുറഹ്മാൻ, ഡോ.താജുദ്ദീൻ വാഫി, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, പി.പി ഖാലിദ് ഹാജി, സൗദ ടീച്ചർ, റംഷീദ ടീച്ചർ പങ്കെടുത്തു. എല്ലാ ശനിയാഴ്ചയും ഉച്ചക്ക് 2 മണിക്ക് അക്കാദമിയുടെ കീഴിൽ പി.എസ്.സി ക്ലാസ് നടക്കുന്നു. ബന്ധപ്പെടുക: 9995961802

Previous Post Next Post