മയ്യിൽ:- നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോറിക്ഷക്കിടിച്ച് വീട്ടു മതിലിലേക്ക് മറിഞ്ഞു. കൊളച്ചേരി ഭാഗത്തു നിന്ന് ചട്ടുകപ്പാറയിലേക്ക് പോകുന്ന കാറാണ് മയ്യിൽ ചെക്ക്യാട്ടുകാവിനു സമീപം അപകടത്തിൽ പെട്ടത്. സംഭവത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മയ്യിൽ പോലീസ് സ്ഥലത്തെത്തി.