തളിപ്പറമ്പ് നിയോജക മണ്ഡലം എംപ്ലോയ്മെൻ്റ് ആൻ്റ് എൻ്റർപ്രണർഷിപ്പ് പ്രൊജക്ടിIൻ്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിൽ യോഗം ചേർന്നു

 



കൊളച്ചേരി:-തളിപ്പറമ്പ് നിയോജക മണ്ഡലം എംപ്ലോയ്മെൻ്റ് ആൻ്റ് എൻ്റർപ്രണർഷിപ്പ് പ്രൊജക്ടിൻ്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത്‌ ഹാളിൽ TED C കമ്മിറ്റി പ്രൊജക്ട് അവലോകനയോഗം   ചേർന്നു

 കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സജ്മയുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രെഡിഡണ്ട്  കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.  തളിപ്പറമ്പ മണ്ഡലം കോർഡിനേറ്റർ ലിഷ ഭാവി  പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ  നിസാർ എൽ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ  ബാലസുബ്രഹ്മണ്യ ൻ,വത്സൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. DWMS വഴി ജോലി ലഭിച്ച  ഹസനത് അവരുടെ അനുഭവം പങ്കുവെച്ചു. ചർച്ചയിലൂടെ ഉന്നയിച്ച ആശയങ്ങളുടെ ക്രോഡീകരണത്തിന് ശേഷം,  CDS ചെയർപേഴ്സൺ ദീപ സ്വാഗതവും കമ്മ്യൂണിറ്റി അംബാസിഡർ റിജിന നന്ദി പറഞ്ഞു 

യോഗത്തിൽ ഭരണ സമിതിയംഗങ്ങൾ,  അംഗൻവാടി -ആശാവർക്കർമാർ, സി.ഡി എസ് മെമ്പർമാർ, കരിയർ കൗൺസിലർ ശരണ്യ,  എം ഇ സി, ബ്ലോക്ക്‌ കോർഡിനേറ്റർ, തുടങ്ങി 50 ഓളം പേർ പങ്കെടുത്തു.

Previous Post Next Post