ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ 78 മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂൾ ചെയർമാൻ പി.പി ഖാലിദ് ഹാജിയുടെ അധ്യക്ഷതയിൽ ഹസനത്ത് ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വെങ്ങാടൻ പതാക ഉയർത്തി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.

 വർക്കിംഗ്‌ സെക്രട്ടറി കെ.പി അബൂബക്കർ ഹാജി,  ഡോക്ടർ താജുദ്ധീൻ വാഫി സ്കൂൾ മാനേജർ മുഹമ്മദ്‌ കുഞ്ഞി, മായിൻ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ്‌ അഷ്‌റഫ്‌ വൈസ് പ്രിൻസിപ്പൽ സുനിത ടീച്ചർ, അദ്ധ്യാപകരായ ശ്രീനിവാസൻ, സൗദബി, റുബീന, സിന്ധു, സൈനബ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ മേഘ രാമചന്ദ്രൻ സ്വാഗതവും കൺവീനർ അഞ്ജലി നമ്പ്യാർ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് പായസം വിതരണം ചെയ്തു.

Previous Post Next Post