കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 78ാ മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കോൺഗ്രസ് ആസ്ഥാനമായ കമ്പിൽ എം എൻ ചേലേരി സ്മാരക മന്ദിരത്തിന് മുമ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി.പി ശാദുലി ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ സ്മൃതി സംഗമം എന്ന പേരിൽ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെ ഉയരുന്ന വെല്ലുവിളികളെകുറിച്ചും ഡിസിസി എക്സിക്യൂട്ടീവ് അംഗം കെ.എം ശിവദാസൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് വിശദമായി സംസാരിച്ചു.

ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് ബ്ലോക്ക് ജനറൽ സെക്രട്ടറി മാരായ കൈപ്പയിൽ അബ്ദുള്ള, സി.ഒ ശ്രീധരൻമാസ്റ്റർ ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ ,മണ്ഡലം കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് സുനിതാ അബൂബക്കർ, കെ.വത്സൻ കെ.പി മുസ്തഫ,പി.ബിന്ദു, അബ്ദുൾ കരീം , കെ.പി കമാൽ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മണ്ഡലം ഭാരവാഹികൾ ബൂത്ത് പ്രസിഡണ്ട്മാർ മഹിളാ -യൂത്ത് -KSU നേതാക്കന്മാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എ.ഭാസ്കരൻ സ്വാഗതവും എം.ടി അനീഷ് നന്ദി പറഞ്ഞു.

Previous Post Next Post