ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വായനശാല എക്സിക്യൂട്ടീവ് അംഗം രതീശൻ.കെ പതാക ഉയർത്തി. നിവേദ്.വി അദ്ധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് പി.വിനോദ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സെക്രട്ടറി എം കെ മനേഷ് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. പരിപാടിക്ക് ബിപിൻ കെ.സി, ഷനോജ്.കെ , ആശിഷ്, ആദർശ് പി.ടി എന്നിവർ നേതൃത്വം നൽകി.
സി ഡി എസ് ചെയ്ർപേഴ്സൺ ദീപ പി.കെ ആശംസയർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡണ്ട് പി.കെ വിശ്വനാഥൻ വിജയികൾക്ക് സമ്മാനദാനം നടത്തി. ബാലവേദി സെക്രട്ടറി അഭിരാം കൃഷ്ണ സ്വാഗതവും ബാലവേദി കൺവീനർ പി പി പ്രസന്ന നന്ദിയും പറഞ്ഞു. ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 25 ൽ പരം കുട്ടികൾ പങ്കെടുത്തു.
ജൂനിയർ വിഭാഗം വിജയികൾ
ഒന്നാം സ്ഥാനം : നിവേദ് കെ.വി
രണ്ടാം സ്ഥാനം : വേദിക് വിജേഷ്, അർണവ്.പി
സീനിയർ വിഭാഗം വിജയികൾ
ഒന്നാം സ്ഥാനം : ശ്രീകീർത്ത് വി.കെ
രണ്ടാം സ്ഥാനം : ഹുനൈന ഉമർ, നിവേദ്.വി