പാചകവാതക ഏജൻസി തൊഴിലാളികൾക്ക് ബോണസ് നൽകും


കണ്ണൂർ :- കണ്ണൂർ ജില്ലയിൽ പാചകവാതക ഏജൻസി തൊഴിലാളികൾക്ക് നിലവിലെ അടിസ്ഥാന ശമ്പളത്തോടൊപ്പം 2022-23 വർഷത്തെ ഡി എയും കണക്കാക്കി അതിന്റെ 14.25 ശതമാനം ബോണസ് നൽകാൻ തീരുമാനിച്ചു. ബോണസ് സെപ്റ്റംബർ അഞ്ചിനകം നൽകും. 

2023-24 വർഷത്തെ ബോണസ് സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസർ സി.വിനോദ്കുമാറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തൊഴിലുടമകളെ പ്രതിനിധീകരിച്ച് ഹരിനാരായണൻ, എൻ.കൃഷ്ണദാസ്, വി.നരേന്ദ്രൻ, തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എ.പ്രേമരാജൻ, കെ.വി രാമചന്ദ്രൻ, സി.കെ സതീശൻ എന്നിവർ പങ്കെടുത്തു.


Previous Post Next Post