കായച്ചിറ ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതി പ്രസിഡൻ്റായി എം.പി പ്രഭാകരനെ തെരഞ്ഞെടുത്തു


ചേലേരി :- കായച്ചിറ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ 2024-29 വർഷത്തെ ഭരണസമിതി പ്രസിഡൻ്റായി കോൺഗ്രസ്സിലെ എം.പി പ്രഭാകരനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് ചേലേരിയിലെ എം പി പ്രഭാകരനെ പ്രസിഡൻ്റായി തിരഞ്ഞെടുത്തത്.

ചേലേരി മണ്ഡലം പ്രസിഡന്റ് സുകുമാരൻ, എൻ.വി പ്രേമാനന്ദൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post