50 വർഷങ്ങൾക്ക് ശേഷം പഴയകാല ഓർമ്മകളുമായി ഒത്തുകൂടി കാരയാപ്പ് മള്ഹറുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസ പൂർവ്വ വിദ്യാർത്ഥിനികൾ


ചേലേരി :- കാരയാപ്പ് മള്ഹറുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയിലെ പൂർവ്വ വിദ്യാർത്ഥിനികൾ വീണ്ടും മദ്രസയിൽ ഒത്തുകൂടി. കഴിഞ്ഞ 5 വർഷം മുതൽ 50 വർഷം മുൻപ് വരെ പഠിച്ചിറങ്ങിയ വിദ്യാർത്ഥിനികളാണ് ഓർമകളുമായി ഒത്തുചേർന്നത്. കാരയാപ്പ് മഹല്ല് വനിത കൂട്ടായ്മയായ "നിസ് വ" യാണ് ഈ സംഘടിപ്പിച്ചത്. ഒരേ ക്ലാസ്സിൽ പഠിച്ചു 20 വർഷമായി പരസ്പരം കാണാത്തവർ സൗഹൃദസംഗമത്തിൽ കണ്ടുമുട്ടി.നിസ് വ പ്രസിഡണ്ട് കെ.ഷെഹർ ബാൻ അധ്യക്ഷത വഹിച്ചു. 

ഷീ ട്രൈനർ ഷാന ജബ്ബാർ വഫിയ്യ കുടുംബ സമൂഹ നിർമിതിയിൽ സ്ത്രീയുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ്‌ എടുത്തു. തുടർന്ന് ഉച്ചയ്ക്ക്  'ഇത്തിരി നേരം ഒത്തിരി കാര്യം' പരിപാടിയിൽ യു.കെ സുമയ്യ സ്വാഗതം പറഞ്ഞു കെ.സി.പി സമീറയുടെ അധ്യക്ഷതയിൽ സുലൈഖ , സൈനബ സാറ , ഷമീമ ജെനീഫ സബീന, തുടങ്ങിയവർ പഴയഓർമ്മകൾ പങ്കുവെച്ചു. നിസ് വ സെക്രട്ടറി കെ.സി.പി ഫൗസിയ സ്വാഗതവും സി.ജുബൈരിയ നന്ദിയും പറഞ്ഞു.

Previous Post Next Post