തളിപ്പറമ്പ് :- കൊളച്ചേരി പഞ്ചായത്തിൽ മികച്ച കുടുംബശ്രീക്കുള്ള പുരസ്‌കാരം കൊളച്ചേരി പഞ്ചായ പഞ്ചായത്ത് ആറാം ആറാം വാർഡിലെ പെരുമാച്ചേരി തുളസി കുടുംബശ്രീക്കും പതിനാലാം വാർഡിലെ ശ്രീ മഹാലക്ഷമി കുടുംബ കുടുംബശ്രീക്കും ലഭിച്ചു.
തളിപ്പറമ്പ് നിയമസഭാ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ ശ്രദ്ധേയ പ്രവർത്തനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി എംഎൽഎ യുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ എക്സലൻസ് പുരസ്കാരത്തിനാണ് തുളസി കുടുംബശ്രീയും,ശ്രീ മഹാലക്ഷമി കുടുംബശ്രീയും അർഹമായത്.
തളിപ്പറമ്പ് ഏഴാം മൈൽ ഹജ്മുസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് എംഎൽഎ എം വി ഗോവിന്ദൻ മാസ്റ്റർ പുരസ്കാരം കൈമാറി.
കർഷക ദിനത്തി ദിനത്തിൽ കൊളച്ചേരി പഞ്ചായ പഞ്ചായത്തിൽ വച്ച് ആദരി ആദരിച്ച കർഷകരെയും ക്ഷേത്ര കലാ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം നേടിയ കലാമണ്ഡലം ശ്രീനാഥിനെയും ചടങ്ങിൽ വച്ച് ആദരിച്ചു.