നിർമ്മാണത്തിനിടെ നെടുംപൊയിൽ ചുരം റോഡിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടു


നെടുംപൊയിൽ :- നിർമാണം നടക്കുന്ന നെടുംപൊയിൽ ചുരം റോഡിൽ വീണ്ടും വിള്ളൽ. മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ പതുക്കെയാണ് മണ്ണ് നീക്കുന്ന ജോലികൾ നടത്തുന്നത്. ഏതാനും ദിവസം മുൻപ് നിർമാണം നടത്തുന്നതിനിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. 

ജൂലായ് 30-നാണ് ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടത്. ഇതേ തുടർന്ന് ചുരം വഴിയുള്ള ഗതാഗതവും നിരോധിച്ചിരുന്നു. 70 മീറ്ററോളം നീളത്തിലും 10 മീറ്ററോളം താഴ്ചയിലുമാണ് മണ്ണ് നീക്കുന്നത്. വീണ്ടും വിള്ളൽ രൂപപ്പെട്ടത് നിർമാണം വൈകിപ്പിക്കുമോയെന്നും ആശങ്കയുണ്ട്.

Previous Post Next Post